ഈ സംഭവം നടന്നത്ത് പന്ത്രണ്ടാം തിയ്യതി. ഒരു സുഹൃത്തിന്‍റെ കല്ല്യാണത്തിന് പങ്കെടുത്ത് പുതിയതായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍പോകുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴാണ് ഈകാഴ്ച കണ്ടത്.
ഒന്നല്ല രണ്ട് നോ പാര്‍ക്കിങ്ങ് ബോഡിനുമുന്‍പില്‍ പാര്‍ക്കു ചെയ്തിരിക്കുന്നു ഒരു എം എല്‍ എ യുടെ കാര്‍. വണ്ടി നമ്പര്‍ KL-57-6565.
കല്യാണഫോട്ടോയെടുക്കാന്‍ ഫുള്‍ ലോഡ് ചെയ്തുവച്ച കാമറകയ്യിലുള്ളഒരാള്‍ ഇത്തരം കാഴ്ച കണ്ടാല്‍ എന്തു ചെയ്യാനാ, കൈ തരിച്ചു. പക്ഷെ അടുത്ത് കറങ്ങി നടക്കുന്ന പോലീസു കാരുള്ളതുകോണ്ടും, നമ്മുടെ നാട്ടിലെ ജനപ്രതിനിധികളായത് കൊണ്ട് എങ്ങനെ പ്രതികരിക്കും എന്ന് കൃത്യമായി അറിയാത്തത് കൊണ്ടും, ഒരു സ്നാപ് എടുത്ത് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു (ജീവനില്‍ അത്രക്ക് പേടിയുണ്ടേ..!). പക്ഷെ സംഗതി ഒരു സന്ധ്യാ നേരം (6.50 പി എം) ആയത് കൊണ്ട് അതക്കങ്ങ് വൃത്തിയായില്ല. തിരിച്ചുപോയി പിന്നേം ഒരു സാഹസത്തിനു മുതിര്‍ന്നതുമില്ല.
ഫോട്ടോയുടെ വലതു വശത്തായി, മറ്റൊരു ചങ്ങാതി തന്‍റെ മാരുതി ആ സമയത്ത് പാര്‍ക്കു ചെയ്യുന്നുണ്ടായിരുന്നു. നിയമം സാക്ഷാല്‍ എം എല്‍ എ ക്ക് ലംഘിക്കാമെങ്കില്‍ പിന്നെ സാധാരണക്കാര്‍ക്ക് കുഴപ്പമെന്താ അല്ലെ?

No comments:
Post a Comment