Monday, August 3, 2009

കഥയറിഞ്ഞു കണ്ടു-രാജസം

കളിഭ്രന്തന്‍റെ ഒരു രാത്രി..
രാജസം, കഥകളിയിലെ പത്തു ‘കത്തി‘കാണാന്‍ ഞാന്‍ കൊയിലാണ്ടിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കു വണ്ടി കയറി. ഒരു രാത്രി മുഴുവനും ഉറക്കൊഴിച്ചു കണ്ടു, കാണാന്‍ കൊതിച്ചത് മുഴുവനും. പരിപാടിയുടെ മുഴുവന്‍ വിവരങ്ങളും എന്‍റെ സുഹൃത്ത് മണിയുടെ ബ്ലോഗില്‍ ഉണ്ട്.
കയ്യില്‍ എന്തിനും തയ്യാറായൊരു ക്യാമറയുണ്ടായിട്ടും , ഇത്രയും നല്ലരീതിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചവരുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. പുറമേ കണ്ട കുറച്ച് ചിത്രങ്ങള്‍ മാത്രം പകര്‍ത്തി നിര്‍വൃതിയടഞ്ഞു.



സ്വപ്നങ്ങള്‍ക്കു ചിറകുമുളച്ച രാത്രി ..
കണ്ണുകളില്‍ നിന്നും ഇപ്പോഴും മായാത്ത വിസ്മയക്കാഴ്ച...!

Monday, July 13, 2009

നിയമലംഘനത്തിന്‍റെ അന്താരാഷ്ട്ര വഴികള്‍

ഈ സംഭവം നടന്നത്ത് പന്ത്രണ്ടാം തിയ്യതി. ഒരു സുഹൃത്തിന്‍റെ കല്ല്യാണത്തിന് പങ്കെടുത്ത് പുതിയതായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍പോകുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴാണ് ഈകാഴ്ച കണ്ടത്.
ഒന്നല്ല രണ്ട് നോ പാര്‍ക്കിങ്ങ് ബോഡിനുമുന്‍പില്‍ പാര്‍ക്കു ചെയ്തിരിക്കുന്നു ഒരു എം എല്‍ എ യുടെ കാര്‍. വണ്ടി നമ്പര്‍ KL-57-6565.

കല്യാണഫോട്ടോയെടുക്കാന്‍ ഫുള്‍ ലോഡ് ചെയ്തുവച്ച കാമറകയ്യിലുള്ളഒരാള്‍ ഇത്തരം കാഴ്ച കണ്ടാല്‍ എന്തു ചെയ്യാനാ, കൈ തരിച്ചു. പക്ഷെ അടുത്ത് കറങ്ങി നടക്കുന്ന പോലീസു കാരുള്ളതുകോണ്ടും, നമ്മുടെ നാട്ടിലെ ജനപ്രതിനിധികളായത് കൊണ്ട് എങ്ങനെ പ്രതികരിക്കും എന്ന് കൃത്യമായി അറിയാത്തത് കൊണ്ടും, ഒരു സ്നാപ് എടുത്ത് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു (ജീവനില്‍ അത്രക്ക് പേടിയുണ്ടേ..!). പക്ഷെ സംഗതി ഒരു സന്ധ്യാ നേരം (6.50 പി എം) ആയത് കൊണ്ട് അതക്കങ്ങ് വൃത്തിയായില്ല. തിരിച്ചുപോയി പിന്നേം ഒരു സാഹസത്തിനു മുതിര്‍ന്നതുമില്ല.

ഫോട്ടോയുടെ വലതു വശത്തായി, മറ്റൊരു ചങ്ങാതി തന്‍റെ മാരുതി ആ സമയത്ത് പാര്‍ക്കു ചെയ്യുന്നുണ്ടായിരുന്നു. നിയമം സാക്ഷാല്‍ എം എല്‍ എ ക്ക് ലംഘിക്കാമെങ്കില്‍ പിന്നെ സാധാരണക്കാര്‍ക്ക് കുഴപ്പമെന്താ അല്ലെ?

Friday, January 2, 2009

തുഞ്ചന്‍ പറമ്പ്, തിരൂര്‍‌ (Thirur Thunjan Paramb)

വിജയ ദശമിയുടെ തലേന്ന് (ഒക്ടോബര്‍‌ 8, 2008) , ആചാര്യന്റെ നാട്ടിലേക്ക് നടത്തിയ തീര്‍ത്ഥയാത്രയുടെ ഇടയില്‍ പതിഞ്ഞ ചില ദൃശ്യങ്ങള്‍....
സ്വാഗതം
മണ്ടപം

കവാടം
കിളിപ്പൈതല്‍
കിളിപ്പൈതല്‍ (പിന്നില്‍ നിന്നും)





കാഞ്ഞിരത്തറ